ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ വിഷയത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ ജന്തര്‍ മന്ദറില്‍ സമരം തുടങ്ങും. ദല്‍ഹി പൊലീസില്‍ നിന്ന് അനുമതി ലഭിച്ച ശേഷം റാലി നടത്താന്‍ കോര്പ്പറേഷന് സമ്മതം നല്‍കിയതായി കഴിഞ്ഞ ദിവസം സംഘാംഗം മനീഷ് ശിശോദിയ വ്യക്തമാക്കിയിരുന്നു.
ജനുവരി ഒന്നുമുതല്‍ 15 വരെയാണ് അനുമതി തേടിയിരുന്നത്. നേരത്തെ ഡിസംബര്‍ 27 മുതല്‍ രാം ലീലാ മൈതാനത്ത് തുടങ്ങാനിരുന്ന സമരത്തിന് ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് അനുമതി നല്‍കിയിരുന്നില്ല. അതേ സമയം മൂന്നുദിവസത്തേക്ക് രാംലീലാ മൈതാനം മറ്റു ചിലര്‍ നേരത്തെ ബുക്ക് ചെയ്തതാണെന്ന് കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യോഗേന്ദ്ര ചന്ദോളിയ പറഞ്ഞു.
ഡിംസബര്‍ 27 മുതലാണ് ഹസാരെ സംഘം അനുമതി ചോദിച്ചതെന്നും പോലീസ് അനുവദിക്കുകയാണെങ്കില്‍ ഈ തീയതികളില്‍ കോര്പ്പറേഷന് രാംലീലാ മൈതാനം നല്‍കുമെന്നും ചന്ദോളിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: