സനാ: യെമനില്‍ പ്രതിപക്ഷ നേതാവ് മുഹമ്മദ് ബസിന്ദ്വയെ ഇടക്കാല പ്രധാനമന്ത്രിയായി വൈസ് പ്രസിഡന്റ് അബെദ് റബ്ബൊ മന്‍സൂര്‍ ഹാദി നാമനിര്‍ദേശം ചെയ്തു. ബസിന്ദ്വയെ പുതിയ ഭരണകൂട രൂപീകരണത്തിനുളള ചുമതല ഏല്പിക്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.
1993-94 കാലയളവില്‍ വിദേശകാര്യ മന്ത്രിയായിരുന്നു മുഹമ്മദ് ബസിന്ദ്വ. രാജ്യത്തു മാസങ്ങളായി തുടര്‍ന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു ബുധനാഴ്ചയാണു പ്രസിഡന്റ് അലി അബ്ദുളള സലെ അധികാരങ്ങള്‍ വൈസ് പ്രസിഡന്റിനു കൈമാറുന്ന കരാറില്‍ ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: