ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും എം.പിമാര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി മന്മോഹന് സിങ് എത്രയും വേഗം പ്രശ്നത്തില്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. പതിനൊന്ന് മണിവരെ ധര്‍ണ്ണ നടത്തിയ എം.പിമാര്‍ സഭയ്ക്കുള്ളിലേക്ക് പോയി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് പി.കരുണാകരന് ലോക്സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചോദ്യോത്തരവേള മാറ്റി വച്ച് മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പി.രാജീവ് എം.പിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. ശൂന്യവേളയില്‍ പ്രശ്നം ഉന്നയിക്കാന്‍ ആന്റോ ആന്റണിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് പല വിഷയങ്ങളിലും പാര്‍ലമെന്റിനുള്ളില്‍ ബഹളം നടക്കുന്നതിനാല്‍ വിഷയം ഉന്നയിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ബഹളം മൂലം രാജ്യസഭയും ലോക്സഭയും 12 മണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: