കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഇടപെടാനാവുമെന്നും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗം കൂടിയായ ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വന്നാല്‍ മാത്രമേ പ്രശ്നത്തിന് യഥാര്‍ത്ഥ പ്രതിവിധിയാകൂ. അണക്കെട്ട് കാലപ്പഴക്കം മൂലം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിന് പരിഹാരം അവിടെ പുതിയ ഡാം പണിയുക മാത്രമാണ്. എന്നാല്‍ പുതിയ ഡാം പണിയുമ്പോള്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ജലം ലഭ്യമാകാതെ വരുമോ, അണക്കെട്ടിലുള്ള അവകാശം നഷ്ടമാകുമോ എന്ന തരത്തിലുള്ള തമിഴ്നാടിന്റെ ആശങ്കകള്‍ സ്വാഭാവികമാണെന്നും ജസ്റ്റീസ് തോമസ് പറഞ്ഞു.
പുതിയ ഡാം പണിയുന്ന കാര്യത്തില്‍ കേരളവും തമിഴ്നാടും കോടതിക്ക് പുറത്ത് അനുരഞ്ജനത്തില്‍ എത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 125 അടിയായി നിജപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ലെന്നും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. മുല്ലപ്പെരിയാറിലെ പുതിയ ഡാം സംബന്ധിച്ചുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ഫെബ്രുവരി 25നുള്ളില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: