ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരുപോലെ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി മായാവതി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പോലും ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാനത്തു അഭിനയം നടത്തുന്നത് ഈ ഭയം മൂലമാണെന്നും അവര്‍ പറഞ്ഞു.
യു.പിയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ ദയനീയമാണെന്നും മായാവതി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന ഭയമാണ് രാഹുലിനെ ഇവിടേക്ക് അയച്ചതിന് പിന്നില്‍. ബി.എസ്.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ആന’ കോണ്‍ഗ്രസിനെ ഒരു ദു:സ്വപ്നം പോലെ വേട്ടയാടുകയാണെന്നും ഒരു റാലിയില്‍ പങ്കെടുക്കവെ മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും മായാവതി പറഞ്ഞു. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് ലഖ്നൗവിലെ ആന തിന്നു തീര്‍ക്കുകയാണെന്നു രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: