വാഷിങ്ടണ്‍: പാക് സേനാ കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവമുണ്ടായ നാറ്റോ ആക്രമണങ്ങളില്‍ 28 സൈനികര്‍ കൊല്ലപ്പെടാനുണ്ടായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു.
സംഭവത്തില്‍ ഹിലരിയും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഹിലരി ക്ലിന്റണ്, ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാര്ട്ടിന് ഡെമ്പ്സി, അഫ്ഗാനിസ്ഥാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അലന് എന്നിവര്‍ പാകിസ്ഥാന് സൈനിക അധികൃതരുമായി ബന്ധപ്പെട്ടു.
പാക്കിസ്ഥാനിലെ യു.എസ് അംബാസഡര്‍ കാമറൂണ്‍ മ്യൂണ്ടറും പാക് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഹിലരിയു പനേറ്റയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്ഥാന്റെ സൈനിക പോസ്റ്റിനു നേരെയുണ്ടായ നാറ്റോ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് യു.എസ് എല്ലാ സഹകരണവും നല്‍കുമെന്നും വിഷയത്തില്‍ പാക് അധികൃതരുമായി ചര്‍ച്ചകള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: