കൊച്ചി: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള്‍ തമിഴ്നാട് ലംഘിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. തമിഴ്നാട് വ്യവസ്ഥകള്‍ ലംഘിച്ചുവോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
ഡാമില്‍ പരിശോധന നടത്താന്‍ സംസ്ഥാനത്തെ അനുവദിക്കുന്നില്ല. കേരളത്തിന്റെ സ്ഥലത്തു കേരളത്തിന്റെ ചെലവില്‍ ഡാം കെട്ടരുതെന്നു പറയാന്‍ തമിഴ്നാടിന് അവകാശമില്ല. തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമപരമായി കേരളത്തിന് അവകാശമുണ്ടെന്നും നിയമമന്ത്രി കൂടിയായ കെ.എം മാണി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: