ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്ന നിലപാട് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് തിരുത്തി. വേണ്ടിവന്നാല്‍ പ്രശ്നത്തെ നിയമപരമായി നേരിടുമെന്നു മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയും ജലവിഭവമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആശങ്ക വേണ്ടെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
ഇവര്‍ നിര്‍ദേശം നല്കിയാല് ആവശ്യമായ നടപടി സ്വീകരിക്കും. വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: