ന്യൂദല്‍ഹി: സാമ്പത്തിക തിരിമറിക്കും വഞ്ചനാക്കുറ്റത്തിനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. കിരണ്‍ ബേദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നു.
ദല്‍ഹിയിലെ അഭിഭാഷകന് ദേവിന്ദര്‍ സിംഗ് ചൗഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേദിക്കെതിരെ കേസ് എടുക്കാന്‍ അഡീഷണല്‍ ചീഫ് മെട്രോപ്പൊളീറ്റന്‍ കോടതി ഉത്തരവിട്ടത്. അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും പോലീസുകാരുടെയും മക്കള്‍ക്കും കുടുംബത്തിനും സൗജന്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനെന്ന പേരില്‍ മൈക്രോസോഫ്റ്റില്‍ നിന്ന് 50 ലക്ഷം രൂപ തന്റെ ട്രസ്റ്റ് വഴി കിരണ്‍ ബേദി കൈപ്പറ്റിയെങ്കിലും അതു വകമാറ്റി എന്നായിരുന്നു പരാതി.
ബേദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്കു വിദേശത്തു നിന്നു വന്‍തുക സംഭാവന ഇനത്തില്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചൗഹാന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഗ്രാഫ്റ്റ് അഴിമതിക്കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബേദിയടക്കമുള്ള സംഘാംഗങ്ങള്‍ ഇതേ കോടതിയില്‍ നല്കിയ പരാതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: