കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) എംപി ജോസ്.കെ. മാണി തിങ്കളാഴ്ച പാര്‍ലമെന്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാകും ഉപവാസം.
അഞ്ചു ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ഉപവാസ സമരം നടത്തും. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഉപവാസ സമരം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നതായി പാര്‍ട്ടിയില്‍ ആരോപണമുണ്ട്.
വിഷയത്തില്‍ ഉടന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും ജലവിഭവ മന്ത്രി പി.ജെ.ജോസഫും ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ദല്‍ഹിക്ക് പോകണമെന്ന് സുധീരന് ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രത്തിന് നിര്‍ണായക വങ്ക് വഹിക്കാനാകുമെന്നും കേന്ദ്രം അടിയന്തരമായി ഇടപെടാന്‍ തയാറാകണമെന്നും വി.എം. സുധീരന് ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ ഇടപെടില്ലെന്ന കേന്ദ്ര മന്ത്രി സല്മാന് ഖുര്‍ഷിദിന്റെ പ്രസ്താവനയോട് യോജിക്കാനാകില്ലെന്നും സുധീരന് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി എ.കെ.ആന്റണിയും അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി പി.ജെ.ജോസഫും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: