കവരത്തി: ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭം. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ദ്വീപിലുണ്ടായിരുന്ന ബോട്ടുകള്‍ക്കും തീരത്തെ വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടായി. ദ്വീപിലെ റിംഗ് റോഡ് പൂര്‍ണമായും ഒലിച്ചുപോയി.
കടല്‍ക്ഷോഭത്തില്‍ അല്‍ അക്തര്‍ എന്ന ചരക്ക് കപ്പല്‍ കാണാതായി. കപ്പലിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കല്പ്പേനിയിലുണ്ടായ കടല്‍ക്ഷോഭത്തിലും കാറ്റിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സൂചന. ദ്വീപിലെ ഹെലിപാഡിന് കാര്യമായ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്.
ദ്വീപ് നിവാസികളെ സമീപത്തെ സ്കൂളിലേക്കും താല്‍ക്കാലിക ക്യാമ്പുകളിലേക്കും മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: