ഇസ്ലാമാബാദ് : അതിര്‍ത്തി പ്രദേശമായ ബലൂചിസ്ഥാനിലെ വ്യോമത്താവളം പതിനഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ നാറ്റോയ്ക്കു പാക്കിസ്ഥാന് അന്ത്യശാസനം നല്കി. കഴിഞ്ഞ ദിവസം നാറ്റോ അഫ്ഗാന് അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ 28 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പാക്കിസ്ഥാന്റെ അന്ത്യശാസനം.
പ്രകോപനമില്ലാതെ നടന്ന ആക്രമണത്തോട് ശക്തമായ ഭാഷയിലാണ് പാക്കിസ്ഥാന് പ്രതികരിച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാറ്റോ സേനയ്ക്കു പാക്കിസ്ഥാന് വഴി അഫ്ഗാനിലേക്കു നല്കുന്ന സഹായം നിര്‍ത്തിവയ്ക്കാനും യൂസഫ് റാസ ഗിലാനി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: