ന്യൂദല്‍ഹി: ന്യൂദല്‍ഹി അര്‍ദ്ധ മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ലിലെസ ദേസിസയും വനിതാ വിഭാഗത്തില്‍ കെനിയയുടെ ലൂസി കാബൂവും ജേതാക്കളായി. 59.30 മിനിറ്റ് കൊണ്ടാണ് 21. 097കിലോമീറ്റര്‍ ദൂരം ദേസിസ ഓടിയെത്തിയത്.
കാബൂവിനു മത്സരം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് വേണ്ടിവന്നു. 25,000 ഡോളറാണു സമ്മാനത്തുക. 30,000 പേര് മാരത്തണില്‍ പങ്കെടുത്തു. ഏത്യോപ്യയുടെ ഡെറിബ മെര്ഗ പരുക്കിനെത്തുടര്‍ന്നു മത്സരത്തില്‍ നിന്നു പിന്മാറിയിരുന്നു.
മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന് സുരേഷ് കുമാറാണ്. സമയം ഒരു മണിക്കൂര്‍ നാലു മിനിറ്റ്. ഖേത രാം, വി.എല്‍. ദംഗി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വനിതകളില്‍ ലലിത ബാബര്‍ ആദ്യമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: