കൊല്‍ക്കത്ത: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തിനുത്തരവാദി മുഖ്യമന്ത്രി മമതാബാനര്ജിയെന്ന് മാവോയിസ്റ്റ് നേതാവ് വി.വരവരറാവു. 1991 മുതല്‍ കിഷന്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണു താന്‍. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി മൃതദേഹങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ വെന്ത് വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം ഇത് അദ്ദേഹത്തിനോടു ചെയ്ത കൊടുംക്രൂരതയാണ് വരവരറാവു പറഞ്ഞു. മൃതദേഹം തിരിച്ചറിയുന്നതിനായി കിഷന്‍ജിയുടെ അനന്തിരവള്‍ ദീപറാവു വിനൊപ്പം എത്തിയ അദ്ദേഹം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു. മിഡ്നാപ്പൂരിലെ മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശമായ ആന്ധ്ര പ്രദേശത്തിലേക്കു കൊണ്ടുപോകും.
വ്യാജ ഏറ്റുമുട്ടലില്‍ കിഷന്‍ജി കൊല്ലപ്പെട്ടതായാണ് റാവു ആദ്യം വ്യക്തമാക്കിയിരുന്നത്. തെലുങ്കാന മേഖലയിലെ കരിംനഗര്‍ ജില്ലയാണ് കിഷന്ററാവുവിന്റെ സ്വദേശം. അമ്മ മധുരമ്മയുടെയും സഹോദരന്റെയും ആവശ്യപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. സിപിഐ (മാവോയിസ്റ്റ്), പൊളിറ്റ് ബ്യൂറോ അംഗമായ മല്ലോജുല കോനേശ്വര് റാവു എന്ന കിഷന്‍ജി വ്യാഴാഴ്ച പശിമബംഗംളിലെ മിഡ്നാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ കൊല്ലപ്പെട്ട ഉന്നത മാവോവാദി നേതാവ് കിഷന്‍ജിയുടെ മൃതദേഹം അനന്തരവള്‍ ദീപറാവു തിരിച്ചറിഞ്ഞു. മിഡ്നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കിഷന്‍ജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തിരിച്ചറിയാന്‍ ഇവര്‍ എത്തിയത്. കഴിഞ്ഞദിവസമാണ് ജാര്‍ഗ്രാം പോലീസ് കനത്ത സുരക്ഷയ്ക്കിടെ കിഷന്‍ജിയുടെ മൃതദേഹം മിഡ്നാപ്പൂരിലേക്ക് മാറ്റിയത്. ദീപയുടെ കൂടെ തെലുങ്ക് കവിയും മാവോവാദി അനുഭാവിയുമായ വരാവരറാവുവുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടക്കുകയെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പശ്ചിമബംഗാളിലെ മിഡ്നാപ്പൂരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: