കീ്റോ: സൈനികഭരണകൂടത്തിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ തനിക്കൊരവസരംകൂടി നല്‍കാന്‍ പുതിയ പ്രധാനമന്ത്രി കമാല്‍ ഗന്‍സുരി ഈജിപ്തുകാരോട് അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് താന്‍ ഒരു പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കുകയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്‌ക്കണമെന്നാണ് കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തിലെ പ്രകടനക്കാരുടെ ആവശ്യം. ഇതിന് സമീപത്തായി തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാവശ്യപ്പെടുന്ന മറ്റൊരു ചെറിയ പ്രകടനവും നടന്നു. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ പതനത്തിനുശേഷമുണ്ടായ ഇത്തവണത്തെ ഏറ്റുമുട്ടലുകളില്‍ 40 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സൈനികഭരണം അവസാനിക്കണമെന്ന് പല ഈജിപ്തുകാരും ആഗ്രഹിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈജിപ്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം ബ്രദര്‍ഹുഡ് തഹ്‌റിര്‍ ചത്വരത്തിലെ പ്രകടനത്തെ അനുകൂലിക്കുന്നില്ല. രാജ്യരക്ഷ കാര്യാലയത്തിനടുത്തുള്ള അബാഡിയ ചത്വരത്തില്‍ 10,000പേര്‍ സൈന്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തി. തഹ്‌റിര്‍ പ്രക്ഷോഭം തുലയട്ടെ എന്ന മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കി. ഈജിപ്തിലെ ജനതക്ക് എത്രയും വേഗം ഭരണം കൈമാറണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിനിടെ സുന്നി ഇസ്ലാമുകളുടെ ഏറ്റവും ഉയര്‍ന്ന അധികാരിയായ കീ്റോ അല്‍ അഷര്‍ പള്ളിയിലെ ഇമാം തഹ്‌റിര്‍ ചത്വരത്തിലെ പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കുന്ന സന്ദേശം നല്‍കി.
നൂറുകണക്കിന് പ്രക്ഷോഭകര്‍ ക്യാബിനറ്റ് ഓഫീസിന് പുറത്ത് പ്രധാനമന്ത്രിയേയും സംഘത്തേയും അകത്തേക്ക് കടക്കാതെ തടയാന്‍ കാത്തുനില്‍ക്കുകയാണ്. ഫീല്‍ഡ്മാര്‍ഷല്‍ മൊഹമ്മദ് ഹുസൈന്‍ തന്ത്‌വിക്ക് അധികാരത്തില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് നിയുക്ത പ്രധാനമന്ത്രി അറിയിച്ചു. താന്‍ ഒരു ഈജിപ്തുകാരനാണെന്നും അതിനാല്‍ത്തന്നെ തനിക്ക് ഈ ജനതയെ സേവിക്കാനാഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: