മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബലിദാനികള്‍ക്ക് രാഷ്ട്രത്തിന്റെ സ്മരണാജലി. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് എന്നിവര്‍ പ്രണാമമര്‍പ്പിച്ചു.
ആഭ്യന്തരമന്ത്രി ആര്.ആര്.പാട്ടീല്‍, ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍ എന്നിവരും പ്രണാമമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പ്രണാമമര്‍പ്പിച്ചു.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതില്‍ നിരവധിപേര്‍ സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു. താജ്മഹല്‍ ഹോട്ടല്‍ നരിമാന് ഹൗസ്, ഒബ്റോയിഹോട്ടല് എന്നിവിടങ്ങളിലായിരുന്നു ആക്രമണം നടന്നത്. ആക്രമണം നടത്തിയ ലഷ്കര്‍ ഇതോയ്ബ ഭീകരന് അജ്മല്‍ കസബ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: