തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ലക്ഷദ്വീപിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു സെന്റീമീറ്ററിലധികം മഴക്കും സാധ്യതയുണ്ട്.രണ്ടു ദിവസം മുന്‍പ് കന്യാകുമാരി കടല്‍ തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തോടടുത്ത് ശക്തി പ്രാപിച്ചതിനാലാണ് സംസ്ഥാനത്തു മഴ ശക്തമായത്. വരും ദിവസങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാകും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണാന്‍ കഴിയുന്നത്. കിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്താണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 4 സെന്റീ മീറ്റര്‍ മഴയും തിരുവന്തപുരം വിമാനത്താവളത്തില്‍ 3.5 സെന്റീ മീറ്റര്‍ മഴയും പെയ്തു. അഗത്തി 4 സെന്റീ മീറ്റര്‍, മിനിക്കോയ് 3 സെന്റീ മീറ്റര്‍, പുനലൂര്‍ 2 സെന്റീ മീറ്റര്‍, കോട്ടയം 1 സെന്റീ മീറ്റര്‍, കവറത്തി 1 സെന്റീ മീറ്റര്‍ മഴയും പെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: