ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമെ പരിഹരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു.
ദല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എസ്.എം കൃഷ്ണ. മുംബൈ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിലും കേസിലെ പ്രതികള്‍ക്കെതിരായ പാക്കിസ്ഥാന്റെ നടപടികള്‍ ഇന്ത്യ കാത്തിരിക്കുകയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന് ഇന്ത്യ നല്കിയ രേഖകള്‍ പര്യാപ്തമാണ്.
ഭീകരതയെ മുഖമുദ്രയായി കാണുന്നത് ഇന്നത്തെ ലോകത്തിന് ചേര്‍ന്നതല്ലെന്നും ഇത്തരം നടപടികള്‍ ഒരു രാജ്യത്തിന്റെ സ്വയം നാശത്തിലേക്ക് മാത്രമെ വഴിതെളിക്കുകയുള്ളൂവെന്നും പാകിസ്ഥാന്റെ പേര് പറയാതെ കൃഷ്ണ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: