മിഡ്നാപ്പൂര്‍: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മൃതദേഹം അനന്തരവള്‍ ദീപ തിരിച്ചറിഞ്ഞു. മിഡ്നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നു രാവിലെയായിരുന്നു കിഷന്‍ജിയുടെ മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ എത്തിയത്.
ദീപയുടെ കൂടെ തെലുങ്ക് കവിയും മാവോവാദി അനുഭാവിയുമായ വരാവര റാവുവുമുണ്ടായിരുന്നു. ഇന്നലെയായിരുന്നു ജാര്‍ഗ്രാം പോലീസ് കനത്ത സുരക്ഷയ്ക്കിടെ മൃതദേഹം മിഡ്നാപ്പൂരിലേക്ക് മാറ്റിയത്. രാവിലെ പതിനൊന്നുമണിക്ക് ശേഷം ഫോറന്‍സിക് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടക്കുകയെന്ന് പോലീസ് വ്യക്തമാക്കി.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതിനിടെ ബുരിസോള് വനപ്രദേശത്ത് മാവോയിസ്റ്റ് നേതാവായ സുചിത്രാ മഹോതയ്ക്കുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: