ന്യൂദല്‍ഹി: ചില ജഡ്ജിമാരുടെ തെറ്റായ ചെയ്തികള്‍ക്ക് ജുഡീഷ്യറിയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ. ജഡ്ജിമാര്‍ക്കെതിരെ ആരോപണവുമായി രംഗത്തു വരുന്നവര്‍ അതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ലാ ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സുപ്രീംകോടതിയിലെയോ ഹൈക്കോടതയിലെയോ ഏതെങ്കിലും ഒരു ജഡ്ജിയെ കുറിച്ച് ആര്‍ക്കെങ്കിലും പരാതിയോ ആരോപണങ്ങളോ ഉണ്ടെങ്കില്‍ അത് ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ജുഡീഷ്യറിയെ ഒന്നാകെ കുറ്റപ്പെടുത്തുന്ന രീതി ആശാസ്യമല്ല.
ജുഡീഷ്യറിയുടെ കാര്യക്ഷമതയും ഏകോപനവും വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കപാഡിയ ഇത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉയര്‍ത്തുമെന്നും പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്‍പ്പെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: