തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ഒന്നാംവര്‍ഷ ബി.ഡി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. 36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്. 50 ശതമാനത്തില്‍ താഴെ വിജയമുള്ള കോളേജുകളില്‍ സര്‍ക്കാര്‍ കോളേജുകളും ഉള്‍പ്പെടുന്നു.
22 കോളേജുകളില്‍ നിന്നായി 1069 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ ബി.ഡി.എസ് പരീക്ഷ എഴുതിയത്. നാല് വിഷയങ്ങളിലായി മൂന്ന് പരീക്ഷകളാണ് നടത്തിയത്. ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലിന്റെ നിയമപ്രകാരം ഒരു വിഷയത്തില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത ലഭിക്കും. അങ്ങനെ വരുമ്പോള്‍ രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത നേടിയത് 42 ശതമാനം വിദ്യാര്‍ത്ഥികള്‍. എന്നിട്ടും പകുതിയില്‍ കൂടുതല്‍ വിജയം ലഭിച്ചില്ല.
400ഓളം വിദ്യാര്‍ത്ഥികള്‍ മൂന്നു വിഷയങ്ങള്‍ക്കും പരാജയപ്പെട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ ദന്തല്‍ കോളേജുകളില്‍ 57 ശതമാനവും സ്വാശ്രയ ദന്തല്‍ കോളേജുകളില്‍ 32 ശതമാനവും വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. പുഷ്പഗിരി മെഡിക്കല്‍കോളേജിലും കോഴിക്കോട് സര്‍ക്കാര്‍ ദന്തല്‍ കോളേജിലും മാത്രമാണ് 60 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്.
50 ശതമാനത്തില്‍ താഴെ വിജയം ലഭിച്ച കോളേജുകളില്‍ ഗവ,.കോട്ടയം ദന്തല്‍ കോളേജും പരിയാരം സഹകരണ മെഡിക്കല്‍ കോളേജും ഉള്‍പ്പെടുന്നു. 99 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കാസര്‍കോട് സെഞ്ചുറി ദന്തല്‍ സയന്‍സില്‍ വിജയിച്ചത് 12 വിദ്യാര്‍ത്ഥികള്‍. 50 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കെ.എം.സി.ടി.എ ദന്തല്‍ കോളേജില്‍ വിജയിച്ചത് അഞ്ച് വിദ്യാര്‍ത്ഥികള്‍.
29 പേര് പരീക്ഷയെഴുതിയ ശ്രീശങ്കരാ ദന്തല്‍ കോളേജില്‍ വിജയിച്ചത് രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: