മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. ദക്ഷിണ മുംബയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്.
24 ഫയര്‍ എന്‍ജിനുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പോലീസ് ആസ്ഥാനത്തിന് എതിര്‍വശത്താണ് ഈ മാര്‍ക്കറ്റ്. നിരവധി കടകള്‍ കത്തിനശിച്ചുവെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: