കോട്ടയം : മാലിന്യം വഴിയില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. മാലിന്യം വഴിയില്‍ തള്ളിയതിണ്റ്റെ പേരില്‍ ജില്ലയിലെ ആദ്യ അറസ്റ്റാണിത്. കാരാപ്പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എം.എസ് രവികുമാറി (22) നെയാണ് മാലിന്യം വഴിയില്‍ തള്ളിതിണ്റ്റെ പേരില്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ സൈക്കിളിലെത്തി പഴയ ബോട്ടുജെട്ടിക്ക് സമീപം പ്ളാസ്റ്റിക് കവറില്‍ മാലിന്യം തള്ളുന്നതിനിടെയാണ് അറസ്റ്റ്. കേരളാ ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സ് നല്കിയ ഹര്‍ജിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍, ജസ്റ്റിസ് പി.എസ് ഗോപിനാഥന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. 5000 രൂപ പിഴയോ ഒരു വര്‍ഷം വരെ തടവോ കിട്ടാവുന്ന കുറ്റമാണിത്.
ഹൈക്കോടതി വിധി നടപ്പാക്കണം
പള്ളിക്കത്തോട്: ഹൈക്കോടതി വിധി അനുസരിച്ച് പരിസരം മലിനമാക്കുകയോ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുകയോ ചെയ്താല്‍ പോലീസിന് നടപടിയെടുക്കാം എന്നതിണ്റ്റെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പഞ്ചായത്തില്‍ അനധികൃതമായി നടക്കുന്ന പന്നിഫാം ഉടമസ്ഥനെതിരെ കേസ് എടുക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗവുമായ എന്‍. ഹരി പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിന്നും നടപടിയെടുക്കണമെന്ന കത്തുകളും നിലനില്‍ക്കുകയാണ്. ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പഞ്ചായത്ത് കമ്മറ്റിപ്രസിഡണ്റ്റ് എം.എ അജയ്കുമാര്‍ അധ്യഷതവഹിച്ച യോഗത്തില്‍ കെ.കെ വിപിനചന്ദ്രന്‍, സലിം ആന്‍ഡ്രൂസ്, ആല്ബിന് തങ്കച്ചന്, മനോജ് വി.ആര്, കെ.ആര് രതീഷ്, ലതാ ഗോപാലകൃഷ്ണന്, സജിതാ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇക്കാര്യം ഉന്നയിച്ച് പോലീസ് അധികാരിക്ക് കത്തു നല്‍കിയെന്നും, ടണ്‍ കണക്കിന് വെയ്സ്റ്റ് വാഹനത്തില്‍ കൊണ്ടുവരുന്നത് തടയണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്റ്റ് എം.എ അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: