കറുകച്ചാല്‍: കുളത്തൂര്‍മൂഴിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന അനാഥാലയം അടച്ചുപൂട്ടി. ഇവിടെ ഉണ്ടായിരുന്ന അന്തേവാസികളെ കാഞ്ഞിരപ്പള്ളി ബേത്ളഹേം മാനസികാരോഗ്യകേന്ദ്രത്തിലേക്കും നല്ല സമരിറ്റന്‍ ആശ്രമത്തിലേക്കും മാറ്റി. കുളത്തൂര്‍മൂഴി സ്വദേശി ബേസിലാണ് (സാജന്) സ്ഥാപനം നടത്തിയിരുന്നത്. അന്തേവാസികളുടെ ബന്ധുക്കളില്‍ നിന്നും വന്‍തുക വാങ്ങിയാണ് അനാഥാലയം നടത്തിയിരുന്നതെങ്കിലും ആഹാരവും മറ്റു പരിചരണവുമൊന്നുമില്ലായിരുന്നെന്ന പരാതിയുണ്ടായിരുന്നു.ഇയാള്‍ ചുങ്കപ്പാറ മാരങ്കുളത്തിനു സമീപം ൧൦ വര്‍ഷം മുമ്പ് കെയര്‍ ഇന്ത്യ എന്ന പേരില്‍ ഒരു അനാഥാലയം നടത്തി തട്ടിപ്പിന് ആരംഭം കുറിച്ച് നിരവധി മാനസികരോഗികളും വൃദ്ധന്മാരും, ശാരീരികവൈകല്യമുള്ളവരും ഈ സ്ഥാപനത്തിലെ അന്തേവാസികളായിരുന്നു. ഇവരെ പീഢിപ്പിച്ചതിണ്റ്റെ അടിസ്ഥാനത്തിലും അംഗീകാരം ലഭിക്കാത്തതിനും ഈ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. പിന്നീടാണ് ഇയാള്‍ കുളത്തൂര്‍മൂഴിയില്‍ സ്ഥാപനം ആരംഭിച്ചത്. പൂനൈയില്‍ താമസിക്കുന്ന ജയലക്ഷ്മി സാമൂഹികക്ഷേമവകുപ്പില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അനാഥാലയം നടത്തിപ്പിന് ആവശ്യമായ രേഖകള്‍പോലും സ്ഥാപനത്തിനില്ലായിരുന്നു. പ്രാഥമിക അനുമതിപത്രവും ഇല്ലായിരുന്നു. സാമൂഹ്യക്ഷേമ ഓഫീസര്‍ ബാലചന്ദ്രന്, പ്രെബേഷണറി ഓഫീസര്‍ തോമസ്, ഡി.പി.ഒ രമണി, കണ്ട്രോള് ബോര്‍ഡ് മെമ്പര്‍ ഫാ. മാത്യു.കെ.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനനടത്തിയത്. പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളും ഉറക്കഗുളികകളും കണ്ടെടുത്തു. ഇയാളുടെ വീടിനോടുചോര്ന്നാണ് അനാഥാലയം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: