കണ്ണൂര്‍: എബിവിപി 29-ാം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.പി.പി.വേണുഗോപാലന്‍ ഭദ്രദീപം കൊളുത്തി കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എബിവിപി ദേശീയ സമിതി അംഗം ജിതിന് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സജീവന് മാസ്റ്റര്‍, എം.കെ.വിനോദ്, കെ.ജി.ബാബു, ഒ.കെ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കണ്ണൂരില്‍ ജനുവരി 20, 21, 22 തീയ്യതികളിലായാണ് സമ്മേളനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: