ജമ്മു: കാശ്മീരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സൈന്യത്തിന് പ്രത്യേക നിയമ സംരക്ഷണം നല്കാന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സിആര്‍പിസിയുടെ അടിസ്ഥാനത്തില്‍ രണ്‍ബീര്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രത്യേക സൈനിക വിഭാഗത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന തീരുമാനം എടുക്കുന്നത് ഗവര്ണ്ണറായിരിക്കുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ള സുരക്ഷാ സേനകള്‍ക്ക് സിആര്‍പിഎഫ് അനുസരിച്ചുള്ള സംരക്ഷണം ഉണ്ടെന്നും എന്നാല്‍ ജമ്മുകാശ്മീരിലെ സേനകള്‍ക്ക് ഇത് അനുയോജ്യമല്ലെന്നും അതിനാല്‍ സിആര്‍പിസിയുടെ അടിസ്ഥാനത്തില്‍ ആര്‍പിസി ഭേദഗതി ചെയ്തുകൊണ്ട് സൈന്യത്തിലെ പ്രശ്നങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിആര്‍പിസി അനുസരിച്ച് മറ്റ് സംസ്ഥാനത്തിനുള്ള എല്ലാ അധികാരങ്ങളും സൈന്യത്തിന് നല്കാന് തയ്യാറെന്ന് ഒമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: