ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കനിമൊഴിയടക്കം മറ്റ് ആറു പ്രതികളുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.യൂണിടെക് എം.ഡി. സഞ്ജയ് ചന്ദ്ര, സ്വാന് ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ഗ്രൂപ്പ് മേധാവികളായ ഗൗതം ദോഷി, സുരേന്ദ്ര പിപാറ, മലയാളിയായ ഹരി നായര്‍ എന്നിവര്‍ക്ക ഇന്നലെ ജസ്റ്റിസ് ജി.എസ്. സിങ്വി, എച്ച്.എല്‍. ദത്തു എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ കനിമൊഴിയടക്കമുള്ള മറ്റ് പ്രതികള്‍ തങ്ങളുടെ ജാമ്യാപേക്ഷ നേരത്തേ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ പരിഗണച്ചാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: