കോട്ടയം : പബ്ളിക് ലൈബ്രറി സെക്രട്ടറിയുടെ മര്‍ദ്ദനത്തേതുടര്‍ന്ന് ജീവനക്കാരന് ആശുപത്രിയില്‍. പബ്ളിക് ലൈബ്രറി സെക്രട്ടറി ശശികുമാറിണ്റ്റെ മര്‍ദ്ദനമേറ്റ ലൈബ്രറി അറ്റണ്റ്ററായ നാട്ടകം സ്വദേശി പ്രകാശ്കുമാറാ (൪൪) ണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. കേരളത്തിന് വെളിയില്‍ പഠിക്കുന്ന സെക്രട്ടറിയുടെ മകണ്റ്റെ പഠനാവശ്യത്തിന് ൧൬൧൦ രൂപ ഇന്ത്യന്‍ ബാങ്കില്‍ അടയ്ക്കാന്‍ ശശികുമാറിണ്റ്റെ ഏല്പിച്ചു. പണം അടച്ചതിന് ശേഷം രസീത് കൊടുക്കാന്‍ വൈകിയതാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് പ്രകാശ്കുമാര് പറഞ്ഞു. രസീതുമായി ഓഫീസിലെത്തിയെങ്കിലും സെക്രട്ടറി ലൈബ്രറിയില്‍ എത്താതിരുന്നതുകൊണ്ട് പ്രകാശ്കുമാറിന് സെക്രട്ടറി വശം രസീതുകൊടുക്കാന് കഴിഞ്ഞില്ല. ആറുമണിക്ക് ഡ്യൂട്ടി കഴിയുമെന്നതിനാല്‍ സെക്രട്ടറിയെ ഏല്പിക്കാന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈബ്രറേറിയന്‍ സുനില പി. മാത്യുവിനെ രസീത് ഏല്പിച്ചു. പിന്നീട് സെക്രട്ടറി വീട്ടില്‍ നിന്നും തന്നെ വിളിച്ച് ബാങ്കില്‍ പണമടച്ച രസീത് വീട്ടിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചതായും താനും സുഹൃത്ത് സിയാദും ബൈക്കില്‍ സെക്രട്ടറിയുടെ വീട്ടിലെത്തി രസീത് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ട് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രകാശ് കുമാര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് പരാതി പ്രസിഡണ്റ്റ് ഇട്ടി ചെറിയായെ അറിയിച്ചുവെങ്കിലും തനിക്ക് മറ്റൊരു പ്രോഗ്രാമുണ്ടെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയതായും മര്‍ദ്ദനമേറ്റ പ്രകാശ് കുമാര്‍ പറഞ്ഞു. തന്നെയും സുഹൃത്ത് സിയാദിനെയും ഗുണ്ടകളെ വിളിച്ച് മര്‍ദ്ദിക്കാനുള്ള ശ്രമത്തിനിടയില്‍ തങ്ങള്‍ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നതായി അറ്റണ്റ്ററും സുഹൃത്തും പറഞ്ഞു. അറ്റണ്റ്റര് പ്രകാശ് കുമാറിനെ മര്‍ദ്ദിച്ചതിന് സമാനമായി ൨൦൦൯ ല്‍ പാമ്പാടി സ്വദേശി ഫിലിപ്പെന്ന ജീവനക്കാരനും ഇതേ സെക്രട്ടറിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. ഇപ്പോള്‍ ലൈബ്രറി സെക്രട്ടറിയുടെ പീഡനത്തിനിരയായ പലരും പരാതികളുമായി രംഗത്തെത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: