ആലുവ: നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായി ഗുണ്ടാനിയമപ്രകാരം ജയിലില്‍ കഴിയുന്ന ആലുവ എടത്തല സ്വദേശി അംജിത്തിനെ സിബിഐ ചോദ്യംചെയ്തേക്കും. ഹിന്ദിപ്രചാരസഭയുടെ വിശിഷ്ടാംഗത്വം ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ആരാണ് വിശിഷ്ടാംഗത്വത്തിനുവേണ്ടി ഇടപെട്ടതെന്നതുള്പ്പെടെ വിശദാംശങ്ങള്‍ അറിയുന്നതിനുവേണ്ടിയാണിത്. വിയ്യൂര്‍ സെന്‍ട്രല്‍ ജലിലിലാണ് ഇയാള്‍ ഇപ്പോള്‍. ചലച്ചിത്രരംഗത്തെയും രാഷ്ട്രീയരംഗത്തെയും നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. അടുത്തിടെ മാത്രമാണ് ഇയാളെ പിടികൂടുവാന്‍ കഴിഞ്ഞത്. ഗുണ്ടാ നിയമത്തില്‍നിന്നും ഇയാളെ ഒഴിവാക്കി പുറത്തുകൊണ്ടുവരുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. കോടികളുടെ ക്രമക്കേടുകളാണ് കഴിഞ്ഞ ദിവസം സിബിഐ കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ഹിന്ദിപ്രചാരസഭയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് സിബിഐ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: