സന: അധികാരമൊഴിയുന്ന ഉടമ്പടിയിലൊപ്പുവെക്കാനായി യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാല സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി. യെമന്റെ ആറ് ഗള്‍ഫ് അയല്‍ രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ പ്രകാരം പ്രസിഡന്റ് വൈസ്പ്രസിഡന്റിന് അധികാരം കൈമാറേണ്ടതാണ്. ഇതുകൂടാതെ രാജ്യത്ത് ഉടന്‍ തെരഞ്ഞെടുപ്പുണ്ടാവും. ഈ വര്‍ഷാരംഭം മുതല്‍ പ്രസിഡന്റ് എതിര്‍പ്പുകളെ നേരിടുകയാണ്. ഇത്തരം ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതിന് പ്രസിഡന്റ് പലപ്രാവശ്യം സന്നദ്ധനായെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ജൂണ്‍ മാസത്തില്‍ തന്റെ കൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പ്രസിഡന്റ് രണ്ടുമാസത്തിനുമുമ്പാണ് സൗദിയില്‍ ചികിത്സക്കുശേഷം യെമനിലെത്തിയത്. ഭരണകൂടം പ്രതിഷേധ പ്രകടനക്കാരെ നേരിട്ടതില്‍ നൂറുകണക്കിന് പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. 1978 മുതല്‍ അധികാരത്തിലിരുന്ന പ്രസിഡന്റ് സാലക്ക് എതിരായുള്ള സമാധാനപരമായ പ്രകടനങ്ങള്‍ സായുധ കലാപത്തിലേക്കെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: