മുംബൈ: ഇന്ത്യന്‍ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് ഉച്ചയ്ക്ക് 530.34 പോയന്റ് ഇടിഞ്ഞ് 15,535.08 എന്ന നിലയിലെത്തി. നിഫ്റ്റി 149.25 പോയന്റിന്റെ നഷ്ടവുമായി 4,663.10 ലെത്തി. ഇതോടെ ഇന്ത്യന്‍ സൂചികകള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിപണി ഇന്ന് വ്യാപാരം തുടങ്ങിയതു മുതല്‍ താഴേക്കായിരുന്നു. ബാങ്കിങ്, എണ്ണ-വാതകം, ഐടി തുടങ്ങിയ മേലകള്ക്കാണ് ഏറ്റവുമധികം നഷ്ടം. മറ്റു മേഖലകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു. ഒഎന്‍ജിസി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ജയപ്രകാശ് അസോസിയേറ്റ്സ്, ഭാരതി എയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍,ഐസിഐസിഐ ബാങ്ക്, എന്നിവയും നഷ്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: