തിരുവനന്തപുരം : മദ്യനയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കെപിസിസി ഉപസമിതി ഇന്നു ചേരും.മദ്യനയത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും ഉണ്ടായ വിമര്‍ശനം പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നയം തിരുത്താന്‍ കെപിസിസി തീരുമാനിച്ചത്.എം.എം. ഹസന് അധ്യക്ഷനായ സമിതിയെ മദ്യ നയത്തിലൈ അപാകതകള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ചുമതലപ്പെടുത്തിയിരുന്നു.മദ്യനയത്തിനെതിരായ വിമര്‍ശനങ്ങള്‍ വിവാദമായതോടെ, പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റും രംഗത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: