സൗകര്യങ്ങളില്ല-സുരക്ഷിതത്വവുമില്ല-എല്ലാറ്റിനും തോന്നുന്നവില
എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ കുത്തഴിഞ്ഞു പോയ സീസണ് ക്രമീകരണങ്ങളുടെ ബലിയാടായിത്തിരുന്നത് ശബരിമല തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതതീര്ത്ഥയാത്രയും ഒരുക്കാത്ത ഉന്നതാധികാരികളുടെ കടുത്ത അനാസ്ഥയുടെ മറവിലാണ് തോന്നുന്നവിലയുമായി കച്ചവടകൊള്ളക്കാരുടെ അഴിഞ്ഞാട്ടവും നടക്കുന്നത്. പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന ഒരു ഹോട്ടലില്‍ നിന്നും കാപ്പിക്ക് ൧൬രൂപ വാങ്ങിയെന്ന തീര്‍ത്ഥാടകരുടെ പരാതി പോലീസുകാര്‍ തന്നെ മുക്കിയതാണ് വ്യാപകപ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. കുടിവെള്ളത്തിന് 20-25രൂപ വരെ വാങ്ങുന്നു. സോപ്പ്, ഷാമ്പൂ, പാര്‍ക്കിംഗ്, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, പാത്രക്കടകള്‍, സിന്ദൂരകടകള്, സിഗരറ്റ് തുടങ്ങി സര്‍വ്വത്ര സാധനങ്ങള്‍ക്കും കച്ചവടക്കാരണ്റ്റെ വായില്‍ തോന്നുന്നവിലയാണ് ഈടാക്കുന്നത്. ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ തൂക്കം, ഗുണനിലവാരം, വില എന്നിവ വിവിധ ഭാഷയില്‍ അച്ചടിച്ച് നല്‍കണമെന്നും ഇവ തീര്‍ത്ഥാടകര്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശം അട്ടിമറിച്ചാണ് വാന്‍ വില ഈടാക്കുന്നത്. വിലനിലവാരം കാണിച്ചുകൊണ്ടുള്ള മിക്ക ബോര്‍ഡുകളും തീര്‍ത്ഥാടകരുടെ തന്നെ ഉപേക്ഷിക്കപ്പെട്ട തുണികൊണ്ട് മൂടിവച്ചാണ് അമിതകൂലി വാങ്ങുന്നതെന്നും ഹൈന്ദവസംഘടനകള്‍ പറയുന്നു. വിലനിലവാരത്തിണ്റ്റെ ബോര്‍ഡുകള്‍ പല കടകളിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഒരാഴ്ച പിന്നിടുന്ന സീസണില്‍ ഒരു പ്രാവശ്യം പോലും പരിശോധനാസംഘം കടകളില്‍ എത്തിയിട്ടില്ലെന്നാണ് നാട്ടുകാരും പറയുന്നത്.സീസണില്‍ എരുമേലിയിലെ വിവിധ വകുപ്പുകളുടെ സംയോജനവും നിരീക്ഷണവും കുത്തഴിഞ്ഞു പോയതായും തീര്‍ത്ഥാടനം കച്ചവടക്കൊള്ളക്കാരുടെ പിടിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. സീസണില്‍ നിരവധി പരാതികള്ലഭിക്കുന്നുണ്ടെന്നു പറയുന്ന എംഎല്‍എ കഴിഞ്ഞദിവസം വിവിധ വകുപ്പുകളുടെ സേവനത്തെ പുകഴ്ത്തി പ്രസ്താവന നടത്തിയത് ശബരിമല തീര്‍ത്ഥാടകരോട് കാട്ടുന്ന വഞ്ചനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് ടിഎസ്ഒ എരുമേലിയിലെ കടകളില്‍ ബോര്‍ഡുകള്‍ നല്‍കിയത്. ബോര്‍ഡുകള്‍ പ്രദര്ശിപ്പിക്കുന്നുണ്ടോയെന്നും അമിതവില ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കാന്‍ പോലീസിനെ പുറകെ പറഞ്ഞുവിട്ടതിനു തൊട്ടുപിന്നാലെയാണ് ഹോട്ടലില്‍ കാപ്പിക്ക് 16 രൂപ വാങ്ങിയിരിക്കുന്നത്. ശബരിമല സീസണിലെ വഴിവിളക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കമ്മറ്റി വിളിച്ചു ചേര്‍ത്ത് ഗ്രാമപഞ്ചായത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധമുയരുന്നത്. പഞ്ചായത്തിണ്റ്റെ ഈ കടുത്ത അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കമ്മറ്റി ബഹിഷ്കരിച്ചതോടെ തീര്ത്ഥാടനപഞ്ചായത്തുതല ക്രമീകരണങ്ങള്‍ തകിടം മറിയുമെന്നുറപ്പായിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ ദേവസ്വം ബോര്‍ഡ് കടകളില്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് നടക്കുന്നതെന്നുള്ള എംഎല്‍എയുടെ പ്രഖ്യാപനത്തിനു പിന്നിലെ തന്ത്രം കോണ്‍ഗ്രസിനും എരുമേലിയുടെ നിലവിലുളള എല്ലാവിധ സമാധാനാന്തരീക്ഷത്തിനും തിരിച്ചടിയായിത്തീരുമെന്നാണ് ഹിന്ദുഐക്യവേദി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടനത്തിണ്റ്റെ പേരില്‍ എന്തെങ്കിലും മടുതലെടുപ്പ് നടത്തിയാല്‍ അതിനെ നേരിടാനും തടയാനുമുള്ള സ്വാതന്ത്യ്രവും അവകാശവും തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ക്കിംഗ് ഫീസ് കൂടുതലായി വാങ്ങിയെന്ന ഐക്യവേദിയുടെ പരാതിയിന്മേല് ദേവസ്വം ബോര്‍ഡ് ദേവസ്വം കരാറുകാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് പാര്‍ക്കിംഗ് മൈതാനങ്ങള്‍ ശൗചാലയങ്ങള്‍ മറ്റ് കടകള്‍ എന്നിവിടങ്ങിളില്‍ നടക്കുന്ന അമിത വിലയ്ക്കെതിരെ എംഎല്‍എ മിണ്ടാതിരുന്നതിനു പിന്നില്‍ വോട്ടാണോ ഭയമാണോയെന്ന് എംഎല്‍എ തന്നെ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തീര്ത്ഥാടനപാതകളില്ക്കൂടി തുറന്ന വാഹനത്തില്‍ മത്സ്യമാംസാദികള്‍ കൊണ്ടുപോകുന്നതും ഖരമാലിന്യസംസ്കരണത്തിനായുളള പ്ളാണ്റ്റിണ്റ്റെ തുടര്പണികള്, കാനനപാത, ക്ഷേത്രത്തിനു പുറകുവശം അടക്കം തീര്‍ത്ഥാടന പാതകളിലെ വഴിവിളക്കുകള്‍ നന്നാക്കുക എന്നിവ സമയബന്ധിതമായി നടപ്പാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും ഒരുക്കേണ്ടുന്ന കാര്യങ്ങള്‍ മറച്ചുപിടിക്കുന്നതിനായി ചിലര്‍ ബഹളമുണ്ടാക്കുന്നത് തീര്ത്ഥാടനക്രമീകരണങ്ങളുടെ താളം തെറ്റുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഈവര്‍ഷത്തെ സീസണ് അവലോകനയോഗം മുതല്‍ ഇതുവരെയുള്ള പ്രഖ്യാപനങ്ങള്‍, അട്ടിമറിച്ചുവെന്നതിണ്റ്റെ പ്രധാന സൂചനയാണ് കച്ചവടക്കാരുടെ വിലക്കയറ്റം. തീര്ത്ഥാടകര്ക്കുമേലുള്ള ചൂഷണത്തിനെതിരെ ഏതുതരത്തിലുള്ള നിയമനടപടി എടുക്കുവാനും അതാതു വകുപ്പുകള്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നും എന്നാല്‍ പരാതികളിന്മേല് ചെറിയ പിഴ വാങ്ങി കച്ചവടക്കാരെ രക്ഷിക്കുന്ന നടപടികള്‍തന്നെയാണ് മിക്കവകുപ്പുകളും സ്വീകരിക്കുന്നതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: