ആലുവ: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ തെളിവുകള്‍ ശേഖരിക്കുന്നതിന് തടസ്സം നിന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഐഎ അന്വേഷണം നടത്തുന്നു. കൈവെട്ട് സംഭവത്തിനും മറ്റുമായി പണം കണ്ടെത്തിയത് ഏതുവിധത്തിലാണെന്ന അന്വേഷണം ഇടയ്ക്കുവച്ച് മുന്നോട്ടുപോകുന്നതിന് തടസ്സമാകുന്ന വിധത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്.
ആലുവായിലെ ചില വ്യാപാര സ്ഥാപനങ്ങളെ മറയാക്കി വന്‍തോതില്‍ വിദേശത്തുനിന്നും പണമെത്തിയിരുന്നു. ഇതുസംബന്ധിച്ച് റെയ്ഡ് നടത്തി തെളിവ് കണ്ടെത്തിയെങ്കിലും താമസിയാതെ തന്നെ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസിലെ ചിലര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ തീരുമാനിച്ചിട്ടുള്ളത്. ആലുവായില്‍ ഹിബ ജ്വല്ലറി വ്യാപരി അയൂബാണ് വന്‍തോതില്‍ വിദേശത്തുനിന്നും പണം ഇവിടേക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറി പോലീസ് പൂട്ടിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കടതുറന്ന് രേഖകള്‍ കടത്താന്‍ പോലീസ് സഹായം നല്‍കുകയും പൂട്ടിയ കട തുറക്കാന്‍ അനുവാദം നല്‍കുകയുമായിരുന്നു. പിന്നീട് മൂവാറ്റുപുഴ പോലീസ് എത്തിയാണ് കടപൂട്ടിച്ചത്. ഇയാളെ കൈവെട്ട് കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. വിദേശത്തിരുന്നുകൊണ്ട് മറ്റേതെങ്കിലും കച്ചവട സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന് വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നടപടികളും എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: