കണ്ണൂര്‍: ചെറുപുഴയില്‍ കര്‍ഷകനായ നെല്ലിക്കല്‍ ഗംഗാധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രോഗവും കടവും മൂലും ഏറെക്കാലമായി ഗംഗാധരന് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യതയെ തുടര്‍ന്ന് കണ്ണൂരില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്ഷകന് ആണ് ഗംഗാധരന്. ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനു ബാങ്കില്‍ 89,924 രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇതിന്റെ പലിശ അടയ്ക്കാന്‍ കഴിഞ്ഞദിവസം നോട്ടീസ് വന്നിരുന്നു. ഭാര്യ: സുമതി. മക്കള്‍: തുളസി, ഗിരീഷ്, അനീഷ്. മരുമക്കള്‍: പ്രസാദ്, ലതിക, ഷിജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: