മാനുഷിക മൂല്യങ്ങളില്‍ പ്രഥമ ഗണനീയസ്ഥാനം സമാധാനത്തിനാണ്. വിപരീതമൂല്യങ്ങള്‍ പരസ്പര പൂരകങ്ങളാണ്. സമാധാനം ഉണ്ടെങ്കിലേ മേറ്റ്ല്ലാം പാലിക്കാന്‍ കഴിയൂ. മേറ്റ്ല്ലാ മൂല്യങ്ങളും പാലിക്കുന്ന ഒരാള്‍ക്കു മാത്രമേ ‘സമാധാനം’ അതിന്റെ പൂര്‍ണ അവസ്ഥ അനുഭവിക്കാന്‍ കഴിയൂ. സമാധാനത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്യുന്നവരുടെ സ്ഥിതി അരക്ഷിതത്വം ആണ്. സഹൃദയത്വം, ഉത്സാഹം, ഉണര്‍വ്, ജീവിതത്തോടുള്ള ആദരവ് ഇവയെല്ലാം ചേര്‍ന്ന ചിന്തയും വാക്കും പ്രവൃത്തിയുമുള്ള ഒരാള്‍ക്കേ സമാധാനം ലഭിക്കുകയുള്ളൂ.
മേല്‍പ്പറഞ്ഞ മാനുഷിക മൂല്യങ്ങള്‍ വ്യക്തിപരമായ തലത്തിലും പൊതുവായ തലത്തിലും പാലിക്കപ്പെടുകയാണെങ്കില്‍ ചെറുതുമായ ഒത്തിരി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പൗരാണിക വേദങ്ങള്‍ അനുശാസിക്കുന്ന ശ്വസനക്രിയ, യോഗ, തായ്-ചി തുടങ്ങിയവ എല്ലാം വീണ്ടും സമൂഹത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ സംഘര്‍ഷം പേറുന്ന മനസ്സുകള്‍ക്ക് ആശ്വാസമാകും. ശ്വാസവും സംഘര്‍ഷവും തമ്മില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സംഘര്‍ഷഭരിതമായ മനസ്സുള്ള ഒരാള്‍ക്ക് ശ്വസനം സ്വാഭാവികരീതിയിലാക്കിയിരിക്കില്ല. മാനുഷികമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ മനസ്സിന്റെ സംഘര്‍ഷം ലഘൂകരിക്കും.
ശരീരം, മനസ്സ്, വികാരങ്ങള്‍, ഇവയെല്ലാം ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ക്ഷുഭിതരായിരിക്കുമ്പോള് ശ്വസിക്കുന്നതും, സന്തുഷ്ടരായിരിക്കുമ്പോള്‍ ശ്വസിക്കുന്നതും വ്യത്യസ്തരീതികളിലാണ്. സ്വന്തം ശാസ്വതാളം നിരീക്ഷിച്ചാല്‍ മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്.
വികാരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നാം പഠിക്കേണ്ടതുണ്ടോ? ദേഷ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ പറയും അതു നല്ലതല്ല എന്ന്. എന്നാല്‍ ഈ ദേഷ്യം നമ്മുടെ ശാരീരിക വ്യവസ്ഥയില്‍ നിന്നും പുറന്തല്ളുവാന് നമ്മെ ആരും പഠിപ്പിക്കുന്നില്ല. എന്നാല്‍ ശ്വാസത്തിന് ദേഷ്യത്തെ നിയന്ത്രിച്ച് ശരീരത്തെ ഉന്മേഷഭരിതമാക്കാന് കഴിയും. ജീവിതകാലമെന്ന് പറയുന്നത് രണ്ടു ശ്വാസമുണ്ടെങ്കില്‍ മാത്രമേ നമ്മെ ആളുകള്‍ സ്വീകരിക്കുകയുള്ളൂ. എന്നാല്‍ ഇത്രയും പ്രാധാന്യമേറിയ ശ്വാസത്തെ നാം ശ്രദ്ധിക്കാറില്ല.
മാനുഷികമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്വാസം എന്ന പോഷണം ആവശ്യമാണ്. നമ്മുടെ സ്വഭാവത്തിലെ അടിസ്ഥാന ഭാവങ്ങളായ മൂല്യങ്ങള്‍ ടെന്‍ഷനും പിരിമുറുക്കവും കാരണം നഷ്ടപ്പെടുന്നു. തന്മൂലം ഊര്‍ജ്ജം നഷ്ടപ്പെടുന്നു. പിരിമുറുക്കം അനുഭവിക്കുന്നയാളുടെ കാഴ്ചപ്പാടും തെറ്റായിരിക്കും. തന്മൂലം അയാള്‍ തെറ്റാൈ#യി കാര്യങ്ങള്‍ ഗ്രഹിക്കുകയും അവ അവതരിപ്പിച്ച് തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ടെന്‍ഷന്‍ ലഘൂകരിക്കാന്‍ രണ്ടു മാര്‍ഗങ്ങളുണ്ട്. 1. ജോലി ഭാരം കുറയ്ക്കുക, 2. ഊര്‍ജ നില ഉയര്‍ത്തുക. ഇന്നത്തെ ചുറ്റുപാടില്‍ ജോലിഭാരം ലഘൂകരിക്കുക എളുപ്പമല്ല. അതിനാല്‍ ഊര്‍ജ്ജം വര്‍ധിപ്പിക്കുകയാണ് അഭികാമ്യം.
– ശ്രീ ശ്രീ രവിശങ്കര്‍
ആശയസംയോജനം : അംബിക എം.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: