കൊല്‍ക്കത്ത: 2 ജി സ്പെക്ട്രം കേസില്‍ നിയമപ്രകാരമുളള കടമകള്‍ മാത്രമാണ് സി.ബി.ഐ ചെയ്യുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ ഭരണകാലത്ത് പ്രമോദ് മഹാജന് ടെലികോം മന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ശ്യാമള്‍ ഘോഷിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ചുളള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
സംസ്ഥാന കോണ്‍ഗ്രസ് സമിതി സംഘടിപ്പിച്ച പഞ്ചായത്തു രാജ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രണബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: