ന്യൂദല്‍ഹി: എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന ജനചേതന യാത്ര സമാപിച്ചു. ദല്‍ഹിയിലെ രാംലീലാ മൈതാനിയിലായിരുന്നു സമാപനം. വിദേശ ബാങ്കുകളില്‍ നിക്ഷേപമില്ലെന്ന് എന്‍.ഡി.എ എം.പിമാര്‍ സത്യവാങ്മൂലം നല്‍കുമെന്ന് അദ്വാനി അറിയിച്ചു. ലോക്സഭയില്‍ സ്പീക്കര്‍ക്കും രാജ്യസഭയില്‍ സഭാ അധ്യക്ഷനുമായിരിക്കും സത്യവാങ്മൂലം നല്‍കുക.
അഴിമതിയും കള്ളപണവും തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയെടുത്തില്ലെന്നുമുള്ള രൂക്ഷവിമര്‍ശനവുമായി 22 സംസ്ഥാനങ്ങളും അഞ്ചുകേന്ദ്ര ഭരണ പ്രദേശങ്ങളിലും പര്യടനം നടത്തിയത്. രാംലീലാ അദ്വാനിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പതാകകളും പ്ലക്കാര്‍ഡുകളുമായി ആയിരക്കണക്കിനാളുകളാണ് രാം ലീലാ മൈതാനത്ത് തടിച്ചു കൂടിയത്.
കഴിഞ്ഞ മാസം പതിനൊന്നാം തീയതി ബീഹാറില്‍ നിന്നുമാണ് ജനചേതനാ യാത്ര ആരംഭിച്ചത്. കള്ളപ്പണവും അഴിമതിയും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം പാര്‍ലമെന്റിന് ഉള്ളില്‍ നടത്തുമെന്നും അദ്വാനി പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി, എന്‍.ഡി.എ കണ്‍വീനര്‍ ശരത് യാദവ്, എ.ഐ.എ.ഡി.എം.കെ നേതാവ് തമ്പി ദുരൈ എന്നിവര്‍ സമാപനം ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: