ഇടുക്കി: ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദുരന്ത നിവാരണത്തിനായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രദേശം സന്ദര്‍ശിച്ച റവന്യൂ മന്ത്രി പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സംഘത്തിനൊപ്പമുണ്ട്. ഭൂചലനം നാശം വിതച്ച ഉപ്പുതറ, പശുപ്പാറ മേഖലകളിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. ഇവിടെ 20ഓളം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉപ്പുതുറയിലെ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.
ഇടുക്കിയിലെ ചില പ്രദേശങ്ങളിലുണ്ടായ ഭൂചലനം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി സമരം നടത്തുന്നവരെ മന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: