തിരുവനന്തപുരം: മദ്യ നയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഉപസമിതി ബുധനാഴ്ച യോഗം ചേരും. വി.എം സുധീരന് ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. ജനുവരിയിലായിരുന്നു ഉപസമിതിയുടെ യോഗം നിശ്ചയിച്ചിരുന്നത്. എകസൈസ് മന്ത്രിയുടെ ആവശ്യപ്രകാരമാണ് യോഗം നേരത്തെ ചേരുന്നത്.
എം.എം ഹസന് കണ്‍വീനറായ സമിതിയില്‍ കെ.പി.എ മജീദ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, സി,എഫ് തോമസ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. എക്സൈസ് മന്ത്രി കെ.ബാബുവും ബുധനാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ത്രീ സ്റ്റാര്‍ വിപ്ലവമാണ് നടക്കാന്‍ പോകുന്നതെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം വി.എം സുധീരന് ഉന്നയിച്ചിരുന്നു.
ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ അധികാരം പുതിയ മദ്യ നയത്തിലില്ലെന്ന ശക്തമായ വിമര്‍ശനവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: