ബീജിങ്: കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ രാസവസ്തു നിര്‍മാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.സിന്‍ഡായ് പട്ടണത്തില്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണു സ്ഫോടനം.
മെലാമൈന്‍ എന്ന രാസവസ്തുവാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നിട്ടില്ലെന്ന് അധികൃതര്‍. പ്ലാസ്റ്റിക്ക് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തുവാണ് മെലാമൈന്‍.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: