എരുമേലി: വലിയമ്പലം നടപ്പന്തലിനുള്ളില്‍ ഭിക്ഷാടനവും ഇതിണ്റ്റെ മറവില്‍ കഞ്ചാവ് വില്പനയും തകൃതിയായി നടക്കുന്നു. ക്ഷേത്രപരിസരവും നടപ്പന്തലും ഭിക്ഷാടനനിരോധനമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായമായ നിരവധി സ്ത്രീകളാണ് ഭിക്ഷാടനത്തിനായി എത്തിയിരിക്കുന്നത്. രണ്ടുമാസം മുമ്പ് ഇത്തരക്കാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതോടെയാണ് ഭിക്ഷാടനത്തിണ്റ്റെ മറവില്‍ കഞ്ചാവ് കച്ചവടവും നടക്കുന്നതായി അറിയുന്നത്. ബന്ധപ്പെട്ട പോലീസ് അധികാരികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പേട്ടതുള്ളല്‍പാത നനയ്ക്കാന്‍ തുടങ്ങി
എരുമേലി: മഴ കുറഞ്ഞ് കനത്തവെയിലും ചൂടും ആയതോടെ പേട്ടതുള്ളല്‍ പാതയില്ക്കൂടിഉള്ള സഞ്ചാരവും ദുരിതമായി. സുരക്ഷിതമായി തീര്‍ത്ഥാടകര്‍ക്ക് പേട്ട തുള്ളാനും പൊടിപടലങ്ങള്‍ കൊണ്ടുള്ള ദുരിതങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് പഞ്ചായത്തധികൃതര്‍ റോഡുകള്‍ നനയ്ക്കാന്‍ തുടങ്ങിയത്. ലോറിയില്‍ സിന്തറ്റിക് ടാങ്ക് കയറ്റി വെള്ളം നിറച്ച് പിവിസി പൈപ്പു വഴി റോഡിണ്റ്റെ ഓരോഭാഗവും നനച്ചാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നത്.
പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതില്‍ ഏകീകരണമില്ല
എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിക്കൊടുത്തിട്ടുള്ള പാര്‍ക്കിംഗ് മൈതാനങ്ങളിലെ വാഹനങ്ങളുടെ ഫീസ് ഈടാക്കുന്നതില്‍ ഏകീകരണമില്ലെന്ന് എംഎല്‍എ പി.സി.ജോര്‍ജ്ജ് പറഞ്ഞു. ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിവിധ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഓരോതരത്തിലാണ് ഫീസ് പിരിവ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയിലെ ആശുപത്രി സേവനങ്ങള്‍ ഡിഎംഒ വിലയിരുത്തി
എരുമേലി: സീസണുമായി ബന്ധപ്പെട്ട എരുമേലിയിലെ ആശുപത്രി ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടെത്തി വിലയിരുത്തി. സീസണിലെ ദേവസ്വം സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടത്താവളം ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍, സിഎച്ച്സിയില് നാല് ഡോക്ടര്‍മാര്‍, കണമലയില്‍ സ്റ്റാഫ് നേഴ്സിണ്റ്റ നേതൃത്വത്തില്ഡ ആംബലുന്‍സ്, മറ്റ് ആശുപത്രിയിലെ ജോലിക്കാര്‍, മരുന്നുകള്‍ എന്നിവ തയ്യാറായിക്കഴിഞ്ഞതായി സംഘം വിലയിരുത്തി. കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സീസണ് കടകളില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ ജോലിക്ക് നിര്‍ത്താന്‍ പാടില്ലായെന്ന തീരുമാനം ഇന്നുമുതല്‍ കര്‍ശനമാക്കും. ഇതുവരെ അമ്പതോളം പേര് കാര്ഡുകളെടുത്തുകഴിഞ്ഞു. ജൈവമാലിന്യം വനത്തില്‍ സംസ്കരിക്കുന്നതിനുള്ള നടപടികളഴ് പഞ്ചായത്തുമായി സഹകരിച്ച് ചെയ്തുകഴിഞ്ഞു. ഖരമാലിന്യത്തില്‍ വരുന്ന പ്ളാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നതിന് കുടുംബശ്രീ യൂണീറ്റുകളെ ചുമതലപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ രണ്ടുദിവസത്തിനകം പഞ്ചായത്ത് പൂര്‍ത്തീകരിച്ച് നടപടികളെടുക്കുമെന്നും എച്ച് എസ് ജോയി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും വന്ന വിശുദ്ധസേനാംഗങ്ങളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരുന്നതിനുമായി തമിഴ് നാട്ടില്‍ നിന്നും വാഹനങ്ങള്‍ ഉടനെ വരും. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അഖിലഭാരത അയ്യപ്പസേവാസംഘമാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ മറ്റൊരാവശ്യത്തിനും ഈ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു.
അമ്പലംതോട്ടിലെ തടയണനിര്‍മ്മാണം തുടങ്ങിയില്ല
എരുമേലി: പേട്ടതുള്ളി വരുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ കുളിക്കുന്ന അമ്പലം തോട്ടിലേക്ക് വെള്ളം കൊടുക്കുന്നതിനായി ചെയ്യാറുള്ള തടയണ നിര്‍മ്മാണം ഇത്തവണ ഇതുവരെയായി തുടങ്ങിയില്ല. കഴിഞ്ഞ ദിവസമാണ് ഇതിനായുള്ള ടെണ്ടര്‍ നടന്നത്. ഇനി കരാര്‍ വ്യവസ്ഥയുണ്ടാക്കിയതിനു ശേഷമേ തടയണ നിര്‍മ്മാണം നടത്താനാകൂയെന്ന് ഇറിഗേഷന്‍ കോട്ടയം ഓഫീസിലെ അധികൃതര്‍ പറയുന്നു. എരുമേലി തോട്ടിലും, അഴുത കടവിലുമായി നാളോളെ താത്കാലിക തടയണകളുടെ നിര്‍മ്മാണത്തിനായി ആറ് ലക്ഷത്തോളം രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: