കൊച്ചി: പത്രപ്രവര്‍ത്തക പെന്ഷന് തുക പതിനായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം-കേരളയുടെ ഇവിടെ ചേര്‍ന്ന ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
കോണ്‍ട്രിബ്യൂട്ടറി പെന്ഷന് പദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ് നല്കി വരുന്ന പ്രമുഖ പത്രപ്രവര്‍ത്തകര്‍, അവശ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പെന്ഷന് തുക ഏകീകരിച്ച് 5000 രൂപയെങ്കിലുമാക്കണമെന്ന് ജനറല്‍ ബോഡിയോഗം അംഗീകരിച്ച പ്രമേയത്തിലാവശ്യപ്പെട്ടു. അവശ പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയില്‍ അംഗങ്ങളായിരുന്നവരുടെ വിധവകള്‍ക്ക് നാമമാത്രമായ 500 രൂപയാണ് ഇപ്പോള്‍ പ്രതി മാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് 2500 രൂപയായി വര്‍ധിപ്പിക്കണം. അര്‍ഹരായ നിരവധിപേര്‍ക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പെന്ഷന് നിഷേധിച്ചിട്ടുണ്ട്. ഇവര്‍ക്ക് പെന്ഷന് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതാണ്. പ്രൊവിഡന്റ് ഫണ്ട് പെന്ഷന് തുക കുറഞ്ഞത് 5000 രൂപയാക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് തീവണ്ടികളില്‍ സൗജന്യ യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.
വൈസ് പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എം.റോയ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. മൊഹിയുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ. മാധവന് കണക്കും അവതരിപ്പിച്ചു.
ഫോറത്തിന്റെ രക്ഷാധികാരിയായി കെ.എം. റോയിയെ വീണ്ടും തെരെഞ്ഞെടുത്തു. പി.എ. അലക്സാണ്ടര്‍(പ്രസിഡന്റ്), വര്‍ഗീസ് കോയ്പ്പിള്ളില്, എം.ടി. ഉദയകുമാര്‍(വൈസ് പ്രസിഡന്റുമാര്‍) എ. മാധവന്(ജനറല്‍ സെക്രട്ടറി), കെ.പി. കുഞ്ഞിമൂസ(സെക്രട്ടറി), അമ്പലപ്പള്ളി മാമുക്കോയ, പി.ഗോപാലകൃഷ്ണന്, വി.സുബ്രഹ്മണ്യന്(മേഖലാ സെക്രട്ടറിമാര്‍), എന്‍.ജെ. സെബാസ്റ്റ്യന്‍(ഖജാന്‍ജി), എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായി വിതുര ബേബി, കെ.എസ്. മൊഹിയുദ്ദീന്‍, സി.ആര്. രാമചന്ദ്രന്, പി.പി.കെ.ശങ്കര്‍, സി.എം. അബ്ദുറഹ്മാന്, പാലൊളി കുഞ്ഞിമുഹമ്മദ്, രവി കുറ്റിക്കാട്, കെ.കെ. വല്സലന്, എം. അബ്ദുള്‍ റഹ്മാന്, കെ.ഒ. ഷുഹൈബ്, എ.സുശീല, ജെ.ആര്. പറത്തറ, മുഹമ്മദ് സലീം, പി.പി. മുഹമ്മദ്കുട്ടി, മമ്മദ്കോയ കിണാശേരി എന്നിവരാണ്. കെ.കെ.ഗോപാലനാണ് ഓഡിറ്റര്‍. നിയമോപദേശകരായി ഡോ. സെബാസ്റ്റ്യന്‍ പോളിനേയും ഐ.എം. മനോജിനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: