ന്യൂദല്‍ഹി: എയര്‍ കണ്ടീഷന്‍ ചെയ്യാത്ത രണ്ടാം ക്ലാസ് കോച്ചുകളിലെ യാത്ര, മെട്രോ മോണോ റെയില്‍ യാത്രകള്‍, പൊതുഗതാഗത ബസ്സുകള്‍, മീറ്റര്‍ ഘടിപ്പിച്ച ടാക്സികളും മൂന്നുചക്രവാഹനങ്ങളിലുമുള്ള സഞ്ചാരം നഴ്സറി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ സേവന നികുതയില്‍ നിന്ന് ഒഴിവാക്കി.
ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സേവനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഡിസംബര്‍ 15വരെ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ അനുവദിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളേയും രാഷ്ട്രീയകക്ഷികളേയും അവാര്‍ഡ് തുകകളേയും സാമ്പത്തിക ശ്രമങ്ങളല്ലാത്തതിനാല് ഒഴിവാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ചെയര്മാന് എസ്.കെ. ഗോയല്‍ വെളിപ്പെടുത്തി.
2011-12 വര്‍ഷത്തില്‍ 82000 കോടിരൂപയാണ് സര്‍ക്കാര്‍ സേവന നികുതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മരാമത്ത് പണികള്‍, ജോലികള്‍ക്കായുള്ള കരാര്‍, പുതുക്കിപ്പണിയല്‍ മുതലായവ പൊതുജനത്തിന് വേണ്ടിയാണെങ്കില്‍ സേവന നികുതി കൊടുക്കേണ്ടതില്ല. അതുപോലെ ഒറ്റക്കുള്ള വാസസ്ഥലങ്ങള്‍ക്കും നികുതി ഇല്ല.
മരണാനന്തര ചടങ്ങുകള്‍, മോര്‍ച്ചറി ചെലവുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ, സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപങ്ങളിലെ ഡിവിഡന്റുകള്‍, പൊതു യാത്രാസൗകര്യങ്ങള്‍ എന്നിവയേയും സേവനനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആരോഗ്യ പരിരക്ഷയെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാരം കുറക്കാനുള്ള പദ്ധതികള്‍ സൗന്ദര്യ, പ്ലാസ്റ്റിക് ശസ്ത്രക്രിയകള്‍ എന്നിവക്ക് സേവന നികുതി നല്‍കേണ്ടിവരും.
സര്‍ക്കാര്‍ സ്വകാര്യമേഖലയുടെ സേവനങ്ങള്‍ക്ക് സേവനനികുതി നല്‍കണം. ഇവയില്‍ ഇന്‍ഷുറന്‍സ്, സുരക്ഷ , വിമാനത്താവളങ്ങള്‍ ഇവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: