ബാലി: ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്മോഹന് സിങ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡുമായി കൂടിക്കാഴ്ച നടത്തി. യുറേനിയം വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കുന്നതു സംബന്ധിച്ച വിഷയം ഗൗരവമായി പരിഗണിക്കുമെന്നു ഗില്ലാഡ് ഉറപ്പു നല്കി. ഇക്കാര്യം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമായതിനാല്‍ ഇന്ത്യയ്ക്കു യുറേനിയം വില്ക്കരുതെന്നാണു ഗില്ലാഡ് നേതൃത്വം നല്കുന്ന ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. ഈ നിലപാടു മാറ്റുന്നതിനെക്കുറിച്ചു പാര്‍ട്ടി ആലോചിക്കണമെന്ന് ഗില്ലാഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
യുറേനിയം വില്‍പ്പനയിലൂടെ പ്രതിവര്‍ഷം 750 മില്യണ്‍ ഓസട്രേലിയന് ഡോളറാണ് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ ഗില്ലാര്‍ഡിന്റെ നീക്കത്തിനെതിരെ വിദേശകാര്യമന്ത്രിയും മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായ കെവിന് റൂഡ് ശക്തമായി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം തന്നോട് ആലോചിച്ചിക്കാതെയായിരുന്നു എന്നായിരുന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ വുഡ് വ്യക്തമാക്കിയത്.
നേരത്തെ റൂഡ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് യുറേനിയം നല്കാന് നീക്കം നടന്നെങ്കിലും ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താത്പര്യമാണിതെന്ന കെവിന്റെ വിശദീകരണവും ആശയ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: