തിരുവനന്തപുരം: വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി.നന്ദകുമാറിനെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് അടുത്ത മാസം 13നകം റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ഡയറക്ടറോട് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
നന്ദകുമാറിനെതിരായ അന്വേഷണം ഐ.ജി റാങ്കിലും ഡി.വൈ.എസ്.പി റാങ്കിലുമുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അട്ടിമറിച്ചെന്ന് ആരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ പണം സമ്പാദിച്ചുവെന്നും, കേസുകളില്‍ സ്വാധീനിക്കാന്‍ പണംപറ്റി എന്നുമായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ 2010ലാണ് നന്ദകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: