കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കളങ്കിതരുടെ രക്ഷിതാവാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ടോമിന് ജെ. തച്ചങ്കരിയെ മാര്‍ക്കെറ്റ് ഫെഡ് എംഡിയായി നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം യു.ഡി.എഫ് വിഴുങ്ങുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിയിലെ വി.എം.സുധീരനടക്കമുള്ള നേതാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന ടോമിന് തച്ചങ്കരിയെപ്പോലുള്ള ഉദ്യോഗസ്ഥരെ പ്രധാന ചുമതലയില്‍ നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന്റെ കാലത്ത് ഗുരുതരമായ കൃത്യവിലോപത്തിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. യു.ഡി.എഫ് അധികാരത്തിലേറിയ ഉടന്‍ തച്ചങ്കരിയുടെ സസ്പെന്ഷന് മരവിപ്പിക്കുകയാണ് ചെയ്തത്. ഡി.ജി.പിക്കു പോലും നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ന് സംസ്ഥാനത്തില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: