മലപ്പുറം: തേഞ്ഞിപ്പാലത്തു വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഇറാന്പൗരന് പിടിയില്‍. ഭാര്യയും ആറ് കുട്ടികളുമൊത്ത് ഇവിടെ കഴിഞ്ഞുവരികയായിരുന്ന ചെങ്കിഷ് ബഹദുരി(58) എന്നയാളാണ് പിടിയിലായത്. അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ മഞ്ചേരിയിലെ വ്യാജവിലാസത്തില്‍ പാസ്പോര്ട്ടുണ്ടാക്കി ഇവിടെ ജീവിച്ചു വരികയായിരുന്നു ഇയാള്‍.
വ്യാജ പാസ്പോര്‍ട്ട് തെളിവാക്കി തേഞ്ഞിപ്പാലത്തു 11 സെന്റ് സ്ഥലം ഇയാള്‍ വാങ്ങുകയും ചെയ്തു. 1999ല്‍ ദുബായില്‍ വച്ചു മലയാളിയെ വിവാഹം ചെയ്ത ശേഷമാണ് ഇയാള്‍ കേരളത്തിലെത്തുന്നത്. ഇതിനിടെ ആദ്യ ഭാര്യയുമായി പിണങ്ങി പിരിഞ്ഞ ബഹാദുരി ഭാര്യയുടെ അനുജത്തിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. അതിനുശേഷം കൊണ്ടോട്ടിയിലേക്കു താമസം മാറ്റി.
ഇയാള്‍ക്കെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇറാന്കാരനെന്നു കണ്ടെത്തിയത്. തേഞ്ഞിപ്പാലം സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: