ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് വോഡാ ഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. വോഡാഫോണിന്റെ മുംബൈ ഓഫീസിലും എയര്‍ടെല്ലിന്റെ ഗുര്‍ഗാവ് ഓഫീസിലുമാണ് സി.ബി.ഐ സംഘം ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്.
എന്‍.ഡി.എ ഭരണക്കാലത്ത് നടന്ന അഴിമതിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷിെന്യും ബി.എസ്.എന്‍.എല്‍ മുന്‍ ഡയറക്ടര്‍മാരില്‍ ഒരാളുടെയും വീടുകളിലും ഇന്ന് റെയ്ഡ് നടത്തി.
പ്രമോദ് മഹാജന് ടെലികോം മന്ത്രിയായിരുന്നപ്പോള്‍ ഇവര്‍ക്ക് അധിക സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, സ്പെക്ട്രം ഇടപാടില്‍ തിരിമറി നടന്നുവെന്ന സി.ബി.ഐ.യുടെ ആരോപണം ഭാരതി എയര്‍ടെല്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: