ബാലി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇന്തോനേഷ്യയിലെ ബാലിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ആണവസഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി മന്മോഹന് സിങ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഒബാമ പറഞ്ഞു. വിവിധ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ വ്യക്തമാക്കി. സൈനികേതര ആണവോര്‍ജ്ജ രംഗം ഉള്‍പ്പടെ അമേരിക്കയുടെ സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങും അറിയിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കഴ്ച ഒരു മണിക്കൂര്‍ നീണ്ട് നിന്നു. സൈനികേതര ആണവോര്‍ജ്ജ രംഗത്തുള്ള ആശങ്കകള്‍ നീക്കുമെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയൂ. ഇന്ത്യയില്‍ ആണവ ബാധ്യതാ നിയമം നിലവിലുണ്ടെനും മന്മോഹന് സിങ് പറഞ്ഞു.
അമേരിക്കന്‍ കമ്പനികളുടെ ആവശ്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നേ പരിഗണിക്കാനാകു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ് മന്മോഹനും ഒബാമയും അവസാനമായി കണ്ടത്. പൂര്‍വേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മന്മോഹന് സിങ് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയത്.
ആണവസഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യു.എസുമായുള്ള ബന്ധത്തില്‍ വ്യക്തമായ പുരോഗതി കൈവരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ യു.എസ് ആണവക്കരാറിലെ തര്‍ക്ക വിഷയങ്ങളില്‍ കുടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും ഏറെ പ്രതീക്ഷയോടെയാണ് ഈ ബന്ധത്തെ സമീപിക്കുന്നതെന്നും ഒബാമ പറഞ്ഞു.
ബാലിയിലെ ഗ്രാന്റ് ഹയത്ത് ഹോട്ടലിലായിരുന്നു ഒബാമയുമായുള്ള മന്മോഹന്റെ പ്രത്യേക കൂടിക്കാഴ്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: